Monday, January 2, 2012

""ജോസപ് ചേട്ടന്റെ ക്രിസ്മസ് ""

"കദളി വാഴ കയ്യിലിരുന്നു കാക്ക ഇന്ന് വിരുന്നു വിളിച്ച്‌
വിരുന്നു കാരാ വിരുന്നു കാരാ വിരുന്നു കാരാ വന്നാട്ടെ..."
റേഡിയോയിലെ പാട്ട് ...തീര്‍ന്നു ...നിങ്ങള്‍ ഇതുവരെ കേട്ടത് ഉമ്മ എന്ന ചിത്രത്തിന് വേണ്ടി പി.ഭാസ്കരന്‍ രചിച് ബാബുരാജ് ഈണം പകര്‍ന്ന ഗാനമാണ്...അടുത്തത്......റേഡിയോ വീണ്ടും മൂളിക്കൊണ്ടിരുന്നു...
കാ കാ കാ..കാ..ഏതോ നശിച്ച കാക്ക വീട്ടുമുറ്റത്തെ ശീമ പത്തലിന്റെ തലപ്പത്തിരുന്നു കൂവി തൊണ്ട കീരിയതാണ്...കര്‍ത്താവേ ,,ചതിച്ചോ???വാഴക് തടം വെട്ടുകയായിരുന്ന ജോസഫ്‌ അച്ചായന്‍ നെഞ്ചത്ത് കൈ വെച്ചുകൊണ്ട് പറഞ്ഞു ....നാളെ ക്രിസ്മസ് ആയിക്കൊണ്ട് ഏതു കാലമാടനാ എന്‍റെ കര്‍ത്താവേ വിരുന്നു വരാന്‍ പോകുന്നത്....ചതിക്കല്ലേ...????മണ്ണിനോട് മല്ലടികുന്ന നല്ലോന്നാം തരാം കര്‍ഷക ക്രിസ്ത്യാനി ആണ് ജോസപ് ചേട്ടന്‍. .....അതിന്റെ തെളിവുകള്‍ കാലിലും കയ്യിലും തഴമ്പിന്റെ രൂപത്തിലും ചെളിയുടെയും മണ്ണിന്റെയും രൂപത്തില്‍ വസ്ത്രങ്ങളിലും വ്യക്തമായി കാണാം...
"ആരെയാ മനുഷ്യാ ഈ ഉച്ച സമയത്ത് നിങ്ങളുകിടന്നു പ്രാകുന്നത്."..???.ത്രെസ്യാമാചെട്ടതിയാണ് ...ജോസപ് ചേട്ടന്റെ ഭാര്യാ .ചട്ടയും മുണ്ടും വെന്തീങ്ങയും വേഷം..ചെറിയൊരു അരിച്ചാക്ക് ... ..ത്രേസ്യ ചേട്ടത്തി മൂന്നു മക്കള്‍ രണ്ടു പെണ്ണും ഒരാണും ഇതാണ് ജോസപ് ചേട്ടന്റെ സമ്പാദ്യം ...
പാത്രം കഴുകിയ വെള്ളം ത്ങ്ങിന്‍ ചുവട്ടിലെ ചീര തടത്തിലേക് നീട്ടി എറിഞ്ഞുകൊണ്ടാണ് ചോദ്യം...വേലി പത്തലില്‍ ഇരുന്നു വെറുതെ കാറുന്ന കാക്കയെ ചൂണ്ടിക്കൊണ്ട് ജോസെപ് ചേട്ടന്‍.. .."""ഇല്ലേടി നോക്കെടി ഒരു കാലന്‍ കാക്ക ഇരുന്നു തൊള്ള കീറുന്നെ....അങ്ങോട്ട്‌ നോക്കിക്കൊണ്ട് ത്രേസ്യാമ്മ ചേട്ടത്തി ...ശരിയാണല്ലോ ...ഓ നമ്മടെ ഈ ചെറ്റ കുടിലിലേക്ക് ആര് വിരുന്നു വരാനാ...??ചിലപ്പോ അമേരിക്കയിലുള്ള എന്‍റെ ആങ്ങളെടാ മകനും മരുമോളും ആകും...കുന്നുമ്പുറത്തെ കല്യാണത്തിന് പോയപ്പോ ഇങ്ങോട്ട് ഒരു ദിവസം വരാം എന്ന് പറഞ്ഞാരുന്നു...ത്രേസ്യ ചേട്ടത്തി ജോസപ് ചെടനെ നോക്കി...ആ കണ്ണുകളില്‍ ഒരു അഗ്നി പര്‍വതം തിളക്കുന്നത് കണ്ട് ചേട്ടത്തി പതിവുപോലെ അകത്തേക് വലിഞ്ഞു...
ഉച്ചയൂണ് കഴിഞ്ഞു ഇറയത് ഒന്ന് മയങ്ങാന്‍ തുടങ്ങുകയാണ് ജോസെപ് ചേട്ടന്‍......
ജോലി കഴിഞ്ഞ ചേട്ടത്തിയും ഇറയത് വന്നിരുന്നു...റേഡിയോയില്‍ പാട്ട് അപ്പോഴും മൂളിക്കൊണ്ടിരുന്നു...
"അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്തിട്ടരികില്‍ ഇരിക്കെ..
സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാന്‍ എന്തൊരു നാണം"
പാട്ടില്‍ മുഴുകി മുറുക്കാന്‍ ചവച്ചു കൊണ്ടിരുന്ന ചേട്ടത്തി വീടിന്റെ വാതുക്കലെ തൊട്ടു വക്കിലെക് ഒന്ന് നോക്കി ...ആരോ അങ്ങോട്ട്‌ നടന്നു വരുന്നു...ഇരുന്നിടത്തുനിന്നു ചേട്ടത്തി എണീറ്റു..."ആഹാ ഇതാരോക്കെയാ വരുന്നത് ....വാ വാ...ഒരുപാടായല്ലോ കണ്ടിട്ട് " ശബ്ദം കേട്ട് ജോസപ് ചേട്ടനും എണീറ്റു ...വഴിയിലേക്ക് നോക്കി ...ഉരുളന്‍ തെങ്ങും പാലത്തില്‍ സര്‍ക്കസ് കാണിച്ചുകൊണ്ട് നടന്നു മൂന്നു പേര്‍ വരുന്നു....ജോസപ് ചേട്ടന്റെ പെങ്ങളും അളിയനും നടുക് മദ്ദളം പോലെ അവരുടെ മകനും ....ചേട്ടന്റെ മനസ്സില്‍ ഒരു വെള്ളിടി വെട്ടി
കര്‍ത്താവേ...മനസ്സില്‍ ജോസപ് ചേട്ടന്‍ വിളിച്ചുപോയി ....എന്ന് മുട്ടിപ്പായി പ്രാര്‍ത്തിക്കുന്ന ഒരു സത്യാ ക്രിസ്ത്യാനിയായ എന്നോട് തന്നെ ഈ ചതി വേണായിരുന്നോ...???ഇതിനാണോ എന്നും കവലയിലുള്ള കുരിശടിയില്‍ മെഴുകുതിരി കത്തിക്കുന്നത് ...മുഖത് കൃത്രിമമായ ഒരു ചിരി ഉണ്ടാകിക്കൊണ്ട് ജോസപ് ചേട്ടന്‍ എണീറ്റു വിരുന്നുകാരെ സ്വീകരിച്ചു...ഓ ഈ പാവങ്ങളുടെ വീട്ടിലേക്കുള്ള വഴിയൊക്കെ അറിയാമോ നാതൂനെ...???ത്രേസ്യ ചെട്ടതിയുടെതാണ് കമന്‍റ് ......ജോസപ് ചേട്ടന്റെ പെങ്ങള്‍ മോളമ്മ ....!!എന്ത് പറയാനാ നാതൂനെ ജോര്‍ജ് ചേട്ടായിക് സമയം കിട്ടണ്ടേ..ഇപ്പൊ പിന്നെ ക്രിസ്മസ് അവധി ചെക്കനും പരീക്ഷ ഒക്കെ കഴിഞ്ഞു ..അപ്പൊ ചെട്ടായിയാ പറഞ്ഞെ ഇത്തവണ ക്രിസ്മസ് ജോസപ് അച്ചായന്റെ അങ്ങ് ആഖോഷിക്കാം എന്ന്...മോളമ്മയുടെ കെട്ടിയോന്‍ ജോര്‍ജ് അച്ചായന്‍ ..കട്ടപ്പനയില്‍ കട നടത്തുന്നു ..കട എന്ന് പറഞ്ഞാല്‍ നാരങ്ങ മുട്ടായി ഗ്യാസ് മുട്ടായി ഷോട ...ഇത്യാദി വില്‍ക്കുന്ന മാടക്കട....എന്നാലെന്താ ജോര്‍ജ് അച്ചായന്‍ ആളൊരു പരിഷ്കാരി ...വെള്ളമുണ്ട് വെള്ള ഷര്‍ട്ട് വേഷം...മുപ്പത്തിരണ്ട് പല്ലും പുറത്തുകാട്ടി വെളുക്കെ ചിരിച്ചു കൊണ്ട് ജോസപ് ചേട്ടനോട് അളിയോ...അളിയനെന്താ ഒന്നും മിണ്ടാതെ നികുന്നെ...???ഉച്ചയൂണിനു മുന്‍പേ എത്തണമെന്ന് കരുതി കാലത്ത് തന്നെ ഇറങ്ങിയതാ അളിയാ അപ്പഴാ ഈ ചെക്കന് സര്‍ബതുവേണം എന്നുപറഞ്ഞു കടേല്‍ കേറിയപ്പോ കട്ടപ്പനെന്നു ബസ് വിട്ടത്...പിന്നെ കൊറേ കാത്തുനിന്നു അടുത്ത ബസിനു തന്നെ പോന്നു...അപ്പോഴാണ്‌ ജോസപ് ചേട്ടന്‍ അധിതികളിലെ മൂന്നാമനെ നോക്കിയത്,..അവറാന്‍ ...ചെറിയൊരു മദ്ദളതിന്റെയോ ഉരലിന്റെയോ പര്യായമാക്കാന്‍ കൊള്ളാം...ജോര്‍ജ് ചേട്ടന്‍ അപ്പന്റെ ഓര്‍മക്ക് മകനിട്ടുകൊടുത്ത പേരാണ് അവറാന്‍... ...ഒരു തികഞ്ഞ മരാസ്മസ് രോഗി (വിശപ്പിന്റെ അസുഖം )...ചുറ്റുപാടും നോക്കിക്കൊണ്ട് നിക്കുന്ന അവന്റെ കണ്ണില്‍ അപ്പോഴാണ്‌ ഇറയത് തൂക്കിയിട്ടിരുന്ന കറുത്ത റേഡിയോ കണ്ണില്‍ പെട്ടത് ...അവന്റെ മുഖത് ആയിരം പൂത്തിരി കത്തിച്ചപോലെ ഒരു പുഞ്ചിരി തെളിഞ്ഞു വന്നു...(അന്ന് ലഡ്ഡു പൊട്ടുന്ന പരസ്യം ഇറങ്ങിടിട്ടില്ലാതതുകൊണ്ട് അവന്റെ മനസ്സില്‍ ലഡ്ഡു പൊട്ടാന്‍ തീരെ സാധ്യത ഇല്ല )...എല്ലാം നഷ്ടപ്പെട്ടവനെ പോലെ നില്‍ക്കുന്ന ജോസപ് ചേട്ടന്‍ ആ ചിരി കണ്ടു...കര്‍ത്താവേ എന്‍റെ റേഡിയോ...????കാത്തോണേ ..ചതിക്കല്ലേ..കുരിശടിയില്‍ ഒരുകൂട് മെഴുകുതിരി കതിചെക്കാമേ....
വിരുന്നുകാര്‍ക്ക് കഴിക്കാന്‍ ത്രേസ്യ ചേട്ടത്തി ചോറ് വിളമ്പി വെച്ചു..അധിതികള്‍ കഴിക്കാനിരുന്നു...കൂടുതല്‍ ചോറുള്ള പാത്രം നോക്കി തന്നെ അവറാന്‍ കഴിക്കാനിരുന്നു ...കര്‍ത്താവേ എന്‍റെ മക്കള്‍ പരീഷ തീര്‍ന്നു വരുമ്പോ എന്ത് കഴിക്കാന്‍ കൊടുക്കും ജോസപ് ചേട്ടന്റെ മനസ്സില്‍ ഒരായിരം ചിന്തകള്‍ ..........."കറിയൊക്കെ പേരിനെ ഉള്ളൂ" ത്രേസ്യ ചെട്ടതിയാണ് ...ജോര്‍ജ് ...എന്നാലും ചേട്ടത്തിയുടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാ ഞാന്‍ കൊറേ ഉണ്ടാതല്ലേ ഇവിടുന്നു...ചെട്ടതീടെ ആ കടുമാങ്ങ അച്ചാരുണ്ടെങ്കില്‍ ഒരു പറ ചോരുന്നാം...അതാ ചേട്ടത്തിയുടെ കൈപ്പുണ്യം...ത്രേസ്യ ചേട്ടത്തിയുടെ മുഖത് ഒരു ചെറു പുഞ്ചിരി...""അം മ്മ ച്ചീ..എനിക്ക് കടുമാങ്ങ അച്ചാര്‍ വേണം...""ഒരു അല്ലിനാരങ്ങാ വലിപ്പതിലെ ഉരുള അകതാക്കിക്കൊണ്ട് അവറാന്‍ പറഞ്ഞോപ്പിച്ചു..ജോസപ് ചേട്ടന്‍ ഞെട്ടി തകര്‍ന്നു പോയി ഇത്തവണ കര്‍ത്താവ്‌ പോലും അലിഞ്ഞുപോകുന്ന തരത്തില്‍ കര്‍ത്താവേ എന്ന് വിളിച്ചുപോയി...കര്‍ത്താവേ ഒരു പറ ചോറ് ഞാന്‍ എവിടെപോയി കൊണ്ടുവരും...അത് കേള്‍ക്കാതെ മട്ടില്‍ ജോസപ് ചേട്ടന്‍ അധിതികലോട്...ഹാ നിങ്ങള്‍ കഴിക്ക് ഞാന്‍ ഇപ്പൊ വരാം...ജോസപ് ചേട്ടന്‍ എണീറ്റപ്പോ ജോര്‍ജ് അച്ചായന്‍ ,...അളിയോ നാളതെക്ക് കോഴിയും താറാവും കടവിലെ കബീറിന്റെ കടേന്നു വാങ്ങിയാ മതി കേട്ടോ..ഞാന്‍ ഇങ്ങോട്ട് വരും വഴി അവനോട പറഞ്ഞിട്ടുണ്ട്...അവന്‍ പഴയ എന്‍റെ കൂട്ടുകാരനാ...ശെരി എന്ന് ജോസപ് ചേട്ടന്‍ തലയാട്ടി...നേരെ അടുക്കളയിലേക്ക്‌......
എടിയെ...പിള്ളേര് പരീക്ഷയും കഴിഞ്ഞു ഇപ്പൊ വരും എന്നാ എടുത്തു കൊടുക്കും...നളതെക് കോഴിയും താറാവും ഒക്കെ വേണം എന്നാ അളിയന്‍ പറയുന്നത് ....എന്നാ ചെയ്യുവേടീ..???? ചേട്ടത്തി..!!പിള്ളേര്‍ക്ക് രണ്ടു ചുവടു കപ്പ പുഴുങ്ങി കൊടുക്കാം ...നാലതെക്കിപ്പോ എന്ത് ചെയ്യാനാ...ആരോടേലും കടം മേടിക്...അല്ലാതിപ്പോ എന്ത് ചെയ്യാന വന്നിരിക്കുന്നത് നിങ്ങടെ പെങ്ങളും അളിയനുമാ ...ചുമ്മാ പറഞ്ഞു വിടാന്‍ പറ്റുമോ???ഹാ ഇന്നല്ലേ കവലയില്‍ ചിട്ടി എടുക്കുന്നത് ....എന്‍റെ കര്‍ത്താവേ ഇന്ന് വീഴനെ...
എന്‍റെ കര്‍ത്താവേ...ജോസപ് ചേട്ടന്‍ പിന്നേം.....ആ പൈസ കിട്ടിയിട്ട് വീടിന്റെ ഓല മാറ്റി ഇടണം എന്ന് കരുതി ഒരു വര്ഷം കൊണ്ട് ഇറക്കുന്നതാ ഇത്തവണ ചിട്ടി വീഴല്ലേ.."ചെട്ടതിയെ ഇച്ചിരി വെള്ളം ഇങ്ങ എടുത്തോ.." ജോര്‍ജിന്റെ ശബ്ദം...ചേട്ടത്തി വെള്ളം എടുത്തു ഇറയതെക് പോയി.....
"അല്ല ഇതാരാ അതെ ഇങ്ങോട്ടൊന്നു വന്നെ ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ..."കര്‍ത്താവേ പിന്നെ വിരുന്നുകാരോ??ജോസപ് ചേട്ടന്റെ മനസ്സില്‍ പിന്നേം...ഇറയതെക് കാലുകള്‍ യാന്ത്രികമായി നീങ്ങി .....
വിരുന്നുകാരല്ല സമാധാനമായി...!!! മനസ്സില്‍ ഒരായിരം പൂത്തിരി .....രഖുവും സുശീലനുമാണ് .....രഖു: അച്ചായാ നിങ്ങളെന്താ ഇന്ന് ചിട്ടി എടുക്കാന്‍ വരാതിരുന്നത്...നിങ്ങളെ കാണാത്തതുകൊണ്ട് ഞങ്ങള്‍ ഇങ്ങോട്ട് പോന്നത്...ദാ പൈസ കയ്യോടെ പിടിച്ചോ ...ഇത്തവണ ജോസപ് ചേട്ടനാ ചിട്ടി...(വെള്ളിടി )...നിങ്ങടെ പൈസ കുറച്ച് നാലായിരത്തി അഞ്ഞൂറ് രൂപ ഉണ്ട്....അപ്പോഴേക്കും കൈ കഴുകി ജോര്‍ജ് അച്ചായനും വന്നു..."അളിയാ കൊലടിച്ചല്ലോ ക്രിസ്മസ് പൊടി പോടിക്കാല്ലോ..."""കടവില്‍ നാളെ പന്നി വെട്ടുന്നുന്ടെന്നു പറയുന്നത് കേട്ട് നാളത്തേക്ക് പന്നി കൂടി വാങ്ങിച്ചോ...ആലപ്പുഴ ടൌണില്‍ പോയി തുണിയും എടുക്കണം...
ജീവച്ചവം പോലെ ജോസപ് ചേട്ടന്‍ നിന്നുപോയി....കര്‍ത്താവേ ഞാന്‍ നിനക്ക് അത്രക് വേരുക്കപ്പെട്ടവനാണോ...???
ജോസപ് ചേട്ടന്റെ മനസ് അറിഞ്ഞതുപോലെ റേഡിയോ അപ്പോഴും മൂളിക്കൊണ്ടിരുന്നു....
"സമയമാം രഥത്തില്‍ ഞാന്‍... സ്വര്‍ഗ്ഗ യാത്ര..ചെയ്യുന്നു..
നിന്സ്വദേശം കാന്മാതിനായ് ഞാന്‍ തനിയെ പോകുന്നു...."
കര്‍ത്താവേ എന്നേക്കാള്‍ നിനക്ക് ഇഷ്ടം എന്‍റെ പെണ്ണുമ്പിള്ള ഈ അരിച്ചാക്കിനെയാണോ...???
..........ക്രിസ്മസ് കഴിഞ്ഞു മൂന്നാം പക്കം...പെങ്ങളും അളിയനും മകനും പോകാന്‍ ഇറങ്ങി...മൂന്നു നാല് ദിവസം കൊണ്ട് അവറാന്‍ കുറച്ചുകൂടി ചീര്‍ത്തു...ജോസപ് ചേട്ടന്‍ മനസ്സില്‍ പറഞ്ഞു....എന്‍റെ നാലായിരത്തി അഞ്ഞൂറ്..രൂബാ..കണ്ണീരും കയ്യുമായി നാതൂനെ പറഞ്ഞയക്കുകയാണ് സ്നേഹനിധിയായ ത്രേസ്യ ചേട്ടത്തി...വഴിചിലവിനായി ജോസപ് ചേട്ടന്റെ കയ്യിലെ അവസാനത്തെ ചിട്ടി ബാകി കൂടി ത്രേസ്യ ചേട്ടത്തി അധിതികല്ക് കൊടുത്തിരുന്നു ....പാലം കടന്നു അധിതികള്‍ ദൂരെ മറയുന്നത് ജോസപ് ചേട്ടന്‍ നോക്കി നിന്നു
ഇറയത് റേഡിയോ മുന്‍പില്ലാത്ത രീതിയില്‍ ഒരു കര പിരാ ...ശടം ഉണ്ടാകിക്കൊണ്ട് പാട്ട് മൂളുന്നു....
"""പടിഞ്ഞാറേ മാനത്തുള്ള പനിനീര്‍പ്പൂ ചാമ്പക്ക
പഴുത്തുവല്ലോ തുടുതുവല്ലോ പറിച്ചു തിന്നാനെനിക് ചിറകില്ലല്ലോ...""
ജോസപ് ചേട്ടന്‍ റേഡിയോയിലേക്ക് ഒന്ന് നോക്കി....വിശ്വാസം നഷടപ്പെട്ടിട്ടും ജോസപ് ചേട്ടന്‍ അറിയാതെ ഉറക്കെ വിളിച്ചു പോയി ...."കര്‍ത്താവേ ചതിച്ചല്ലോ..."""""

3 comments:

  1. സംഭവം നടന്നതാണെങ്കിലും അല്ലെങ്കിലും നമുക്ക് ‘ക്ഷ’ ബോധിച്ചു :

    full....BABURAj song annalloo

    ReplyDelete
  2. Sambhavam kollalo evduna eee datas.........

    ReplyDelete