Tuesday, January 3, 2012

"കുട്ടേട്ടന്‍ ചരിതം ഒന്നാംഖന്ന്ണം"


കുട്ടേട്ടന്‍ വയസ് ഇരുപത് .....
കുട്ടേട്ടന്‍ ആളൊരു നിഷ്കളങ്കനാണ്...!!വിദ്യാഭ്യാസത്തിന്റെ കൂടുതല്കൊണ്ടോ ലോകവിവരം കൂടിപ്പോയതുകൊണ്ടോ കുട്ടേട്ടന്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് മണ്ടതരമായിട്ടെ തോന്നു....വൃത്തിയായിട്ട് പഠിക്കുമായിരുന്നതുകൊണ്ട് പത്താം തരത്തില്‍ പഠനം നിര്‍ത്താന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല...
മണ്ടത്തരങ്ങള്‍ സ്വയം ചിന്തിക്കുകയും മറ്റുള്ളവരോട് ചോദിക്കുകയും കുട്ടേട്ടന്റെ ദിന ചര്യകളില്‍ ഒന്നുമാത്രം 
കുട്ടേട്ടന്റെ ചില ചോദ്യങ്ങള്‍ക്ക് കുട്ടേട്ടന്‍ തന്നെ ഉത്തരവും കണ്ടെത്തിയിട്ടുണ്ട്...
"ഈ സൂര്യന്‍ പടിഞ്ഞാറ് ഉദിച്ചാല്‍ എന്താകും...????" അനിയതിമാരോട് കുട്ടേട്ടന്റെ ചോദ്യം ....
മിഴുങ്ങസ്യ എന്ന് ഇരിക്കുന്ന അവരോട് ഉത്തരവും കുട്ടേട്ടന്‍ തന്നെ പറഞ്ഞു....
"നമുക്ക് ആദ്യം സൂര്യോദയം കാണാം....""
അതൊരു സത്യമാണ് കാരണം കടലിനോട് തൊട്ടടുത്തുതന്നെ കുട്ടേട്ടന്റെ വീട്...
കുട്ടന്‍ എന്നാണു പേര് ....അച്ഛന്‍ അമ്മ ചേട്ടന്‍ രണ്ട് അനിയത്തിമാര്‍.. ...ഇതാണ് കുട്ടേട്ടന്റെ കുടുംബം...സഹോദരിമാര്‍ വിളിച്ച പേരാണ് കുട്ടട്ടന്‍ എന്ന് ...ഇപ്പൊ അച്ഛനും അമ്മയും ചേട്ടനും നാട്ടുകാരും എല്ലാം വിളിക്കുന്നത്...കുട്ടേട്ടാ എന്നാണു...കുട്ടേട്ടന് രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഉണ്ട്...സുനില്‍ ..ശ്യാം ...
സുനില്‍ ...വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും പാട്ട് പാടാനും മാത്രം...ആളൊരു ഗായകനാണ്...കഴിഞ്ഞ വര്ഷം ഓണ പര്പാടിക് അവന്‍ സ്റ്റേജില്‍ പാടി ഇട്ടിട്ടു പോയ "വെള്ളികള്‍ " ഇതുവരെയും ഒരു തട്ടാനും എടുത്തുകൊണ്ട് പോയിട്ടില്ല...!!!! ശ്യാം...അവന്റെ വായക് ഒരു സൈലെന്സര്‍ ഫിറ്റ്‌ ചെയ്യണം എന്നത് ആ നാട്ടിലെ പൊതുജനങ്ങളുടെ കൂട്ടായ ഒരാവശ്യമാണ്...വാ തോരാതെ സംസാരിച്ചുകൊണ്ടേ ഇരിക്കും ,,,,
മൂന്നു പേരും ഒന്നാം തരം മുതല്‍ ഒരുമിച്ചു പഠിച്ചവര്‍ ....ഇടക് കുട്ടേട്ടന്‍ നാലാം ക്ലാസ്സില്‍ തോറ്റപ്പോഴും കൂട്ടിനു അവരും ഉണ്ടായിരുന്നു ഏഴാം തരത്തിലും പത്താം തരത്തിലും തോറ്റപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല....എന്തിനും ഏതിനും മൂന്നുപേരും ഒരുമിച്ച്...തൊഴില്‍ രഹിതരായ അഭ്യസ്ത വിദ്യര്‍ ...കേരളത്തിലെ തൊഴില്‍ രഹിതരായ സര്‍വ യുവ താരങ്ങളെയും പോലെ കുട്ടേട്ടനും കൂട്ടുകാര്‍ക്കും ഉണ്ട് ചില കലാ പരിപാടികള്‍ ,,, രാത്രികാലങ്ങളില്‍ ആളില്ലാ പറമ്പിലെ കരിക് മോഷണമാണ് പ്രധാന പരിപാടി ....ഇതുവരെ പിടിക്കട്ടെട്ടിട്ടില്ല എന്ന അഹംകാരം ഉള്ളില്‍ ഉള്ളതുകൊണ്ട് മാത്രം കുട്ടേട്ടനും കൂട്ടുകാരും ആ കലാ പരിപാടി ഇതുവരെ തുടര്‍ന്നിരുന്നു പക്ഷെ ഈ ഫീല്‍ഡില്‍ നാട്ടിലെ കൊള്ളാവുന്ന ആണ്‍ പിള്ളേരുമായി മത്സരം തുടങ്ങിയപ്പോ അവര്‍ക്കായി കളം ഒഴിഞ്ഞുകൊടുത്തു...അതല്ല കുട്ടേട്ടനും കൂട്ടുകാരുമാണ് കരിക് മോഷണത്തിന് പിന്നില്‍ എന്നൊരു കരക്കംബി പരന്നതുകൊണ്ടാണ് പിന്മാറിയത് എന്നും പറയുന്നവരും ഉണ്ട്...എന്തായാലും കുട്ടേട്ടനും കൂട്ടരും കരിക് മോഷണം നിര്‍ത്തിയെങ്കിലും പതിവായി നാട്ടില്‍ കരിക് നഷ്ടപ്പെട്ടുകൊണ്ടിരുന്നു ....പഴി ആര് കേള്‍ക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .....???
കുട്ടേട്ടനും കൂട്ടുകാര്‍ക്കും പ്രധാനപ്പെട്ട മറ്റൊരു സംഗതി ....സിനിമ...ടൌണില്‍ പുതിയ സിനിമ റിലീസ് ചെയ്താല്‍ ആദ്യ ദിവസം തന്നെ കണ്ടില്ലെങ്കില്‍ കുട്ടേട്ടനും കൂട്ടുകാര്‍ക്കും ഉറക്കം വരില്ല....സിനിമ കാണാനുള്ള പണമൊക്കെ മൂന്നുപേരും ആരെ കൊന്നിട്ടെങ്കിലും ശെരിയാക്കും..കുട്ടേട്ടന്‍ അച്ഛനോടോ ചെട്ടനോടോ വാങ്ങിക്കും അതാണ്‌ പതിവ്...ശ്യാമിന് സ്വന്തമായി ഒരു സൈക്കിള്‍ ഉണ്ട് അതിലാണ് മൂവരുടെയും യാത്രകള്‍ ...സൈക്കിള്‍ എന്ന് പൂര്‍ണമായി പറയാന്‍ കഴിയില്ല ...രണ്ടു ചക്രം ഉള്ള ശകടം....ഡൈനാമോ ബ്രേക്ക്‌ ഇത്യാദി ഒന്നും അതില്‍ ഇല്ല...
വീട്ടില്‍ സമരം ചെയ്തു നേടിയെടുത്തതാണ് അവനത്...ഒരു പണിയും ഇല്ലെങ്കിലും അതിന്റെ പുറത്തു കയറി ഗ്രാമ വീഥികളെ ധന്യമാക്കുകയാണ് പണി...വലിയവനെന്നോ ചെറിയവനെന്നോ വെത്യാസമില്ലാതെ പലരെയും അവന്റെ സൈക്കിള്‍ തെരുവില്‍ നേരിട്ട് പല തവണ പാച് വര്‍ക്ക് നടത്തിയതാണ് അവന്‍ പൊന്നുപോലെ കൊണ്ട് നടക്കുന്ന ആ സൈക്കിള്‍  .....
പതിവായി സെകന്റ് ഷോക്കാണ് മൂവരുടെയും സിനിമ കാഴ്ച...പകല്‍ മുഴുവന്‍ പിടിപ്പതു പണി ഉണ്ട് മൂവര്‍ക്കും...മൂന്നു പേരും പതിവായി കൂടുന്ന സ്ഥലം ഉണ്ട് ....വീടിന്റെ അടുത്ത റോഡരികില്‍ തന്നെ ....മൂവരെയും കൂടാതെ നാട്ടില്‍ തൊഴില്‍ രഹിതരായ അഭ്യസ്ത വിദ്യര്‍ ഒരുപാട് ഉള്ളതുകൊണ്ട് പകല്‍ മുഴുവന്‍ അവരോടൊപ്പം സൊറ പറഞ്ഞിരിക്കല്‍ തന്നെ പകല്‍ പണി...."കാണാന്‍ കൊള്ളാവുന്ന പെണ്‍ പിള്ളേരെ ഒന്നിനേം വെറുതെ വിടാത വൃത്തികെട്ടവന്മാര്‍ """എന്നാണു  നാട്ടുകാരനായ ഒരാളുടെ കാമെന്റ്റ് ഈ കൂട്ടരെക്കുരിച്...
എന്തായാലും നമ്മുടെ കുട്ടേട്ടന്‍ ആ കൂട്ടത്തില്‍ പെടില്ല കാരണം കുട്ടേട്ടന്റെ ചിന്തകള്‍ വേറെയാണ്...ഒരു നിമിഷംപോലും ഒന്നിനെയുംകുരിച് ചിന്തിക്കാതിരിക്കാന്‍ കുട്ടേട്ടന് കഴിയില്ല ....മണ്ടതരമെങ്കിലും കുട്ടേട്ടന്‍ വെറുതെ ചിന്തിച്ചുകൊണ്ടേ ഇരിക്കും....!!!!!........
സൂര്യന്‍ പടിഞ്ഞാറ് ഉദിക്കാതെ പതിവുപോലെതന്നെ കിഴക്കുതന്നെ ഹാജര്‍ വെച്ച ഒരു ദിവസം......
"""ഡാ കുട്ടേട്ടാ ടൌണില്‍ പുതിയ പടം വന്നെടാ..."" സുനിലാണ്....എന്തോ ചിന്തിച്ചു കൊണ്ടിരുന്ന കുട്ടേട്ടന്‍ പെട്ടന്ന് ഞെട്ടി എണീറ്റു...""ഇന്നുതന്നെ വിട്ടേക്കാം "" കുട്ടേട്ടന്‍ ഹാപ്പി...ചീട്ടു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ശ്യാമും ഹാപ്പി....പതിവുപോലെ സെകന്റ് ഷോക്ക് തന്നെ പോകാന്‍ മൂന്നുപേരും തീരുമാനിച്ചു....9.30 തിനാണ് ഷോ എട്ടു മണിക്ക് തന്നെ കുട്ടേട്ടന്‍ റെഡി ....വീട്ടില്‍ നിന്നും ഒന്‍പതു കിലോമീറ്റര്‍ ഉണ്ട് സിനിമ കൊട്ടകയിലെക്...അങ്ങോട്ട്‌ ശ്യാമും തിരിച് വരുമ്പോള്‍ സുനിലും സൈക്കിള്‍ ചവിട്ടാന്‍ തീരുമാനിച് യാത്ര തുടങ്ങി....കുട്ടേട്ടനെ കൊണ്ട് സൈക്കിള്‍ ചവിട്ടിച്ചാല്‍ നാളെ പകലെ അവിടെ ഇതു എന്നറിയാവുന്നതുകൊണ്ട് കുട്ടേട്ടനെ അതില്‍ നിന്നും ഒഴിവാക്കി....പാവപെട്ട സൈക്കിള്‍ യാത്രക്കരെപ്പോലും ഡൈനാമോ ഇല്ലാത്തതിന്റെ പേരില്‍ പോലീസ്കാര്‍ ഓടിച്ചിട്ട് പെറ്റി അടിക്കുന്ന കാലം ആയതിനാല്‍ ...ഇട വഴി കയറിയാണ് പോകുന്നത്...ഇപ്പോഴും അങ്ങനെ തന്നെ....
നല്ല ജോറ് സിനിമ ....കുട്ടേട്ടന് ശെരിക്കും അങ്ങ് ഇഷ്ടപ്പെട്ടു....""ഇന്റിപ്പെന്റന്‍സ് "" പടം കഴിഞ്ഞു ഇറങ്ങിയപ്പോള്‍ കുട്ടേട്ടന് സിനിമയിലെ നായിക "വാണി വിശ്വനാദ്" ഇനോദ് കടുത്ത ആരാധന...സുനിലിനും പടം ഇഷ്ടായി...അവന്‍ അതിലെ പാട്ടുകള്‍ ഇപ്പഴേ പാടാന്‍ തുടങ്ങി....
"നന്ദലാല ഹോയ് നന്ദലാല ....നാടെല്ലാം കണ്ടറിയും നിന്റെ ലീല " സ്വയം ആസ്വദിച്ചുകൊണ്ട് അവന്‍ പാട്ടുപാടി സൈക്കിള്‍ ചവിട്ടു തുടങ്ങി...ശ്യാം...എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ സൈക്കിളിന്റെ പുറകില്‍ ഇരുന്നു...നാട്ടുകാര്‍ ആഗ്രഹിച്ചതുപോലെ അവന്റെ വയ്ക് സൈലെന്സര്‍ ഫിറ്റ്‌ ആയി എന്ന് തോന്നുന്നു....കുട്ടേട്ടന്‍ പടതിനെക്കുരിച് കൂലങ്ങഷമായി ചിന്തിച്ചുകൊണ്ട് സൈക്കിളിന്റെ മുന്‍പില്‍ ഇരിക്കുന്നു....... വീട്ടിലെക്കിനി ആറ് കിലോ മീറ്റര്‍ ...
കഷ്ടകാലം.....ഇടവഴിയിലും പോലീസ്...
"കുട്ടേട്ടാ കുടുങ്ങിയെടാ...ദേ പോലീസ്.."സുനില്‍..
കുട്ടേട്ടന്‍ ഞെട്ടി തരിച്ചുപോയി...ശ്യാം അപ്പോതന്നെ സൈക്കിളില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞിരുന്നു...
"നിര്‍ത്തെടാ...."ജീപ്പിന്റെ മുന്‍പിലിരുന്ന ഹെഡ് കോണ്‍: .; ശശിസാര്‍ അലറി....
സുനില്‍ സൈക്കിള്‍ നിര്‍ത്താന്‍ ഉദ്ദേശിച്ച സ്ഥലത്തുനിന്നും പത്തടി മാറി സൈക്കിള്‍ നിന്ന്...ഭാഗ്യം പോലീസ് ജീപ്പില്‍ ഇടിച്ചതുകൊണ്ട് അധിക ദൂരം പോയില്ല...
തുറിച്ചു നോക്കിയാ ശഷിസാറിന്റെ മുഖതുനോക്കിയ കുട്ടേട്ടന്റെ ആദ്യത്തെ കമന്റ് "ബ്രേക്ക് ഇല്ലാരുന്നു സാറെ...."
ഫ  !!!#$@$%#%^#...!!!! എവിടെ മോട്ടിക്കാന്‍ പോയിട്ട് വരുന്ന വഴിയാടാ കഴു...#@!#$%#%$....
ഇത്തവണ ശ്യാം ...."അയ്യോ സാറെ കക്കാനോന്നും പോയതല്ല സിനിമാക് പോയിട്ട് വരുന്ന വഴിയാ..."
ഒരു വിധം ശശിസാറിനെ കാര്യങ്ങള്‍ മൂവരും കൂടി പറഞ്ഞു മനസ്സിലാക്കി...
"ഡൈനാമോയും ബ്രേക്കും ഇല്ലാത്ത കൊപ്പിലാനോടാ നിന്റെയൊക്കെ പാതിരാത്രിക്കുന്ന കറക്കം...എവിടെയാട നിന്റെയൊക്കെ വീട്...???"
കുട്ടേട്ടന്‍ ...."പോലീസ് സ്റ്റേഷന് തൊട്ടടുതുതന്നെയാ സാറേ...."
"ആഹാ അപ്പൊ സൗകര്യം ആയല്ലോ ...അപ്പൊ വീട്ടിലേക് പോകുന്ന വഴി സൈക്കിള്‍ സ്റ്റേഷനില്‍ കയറി വാങ്ങിച്ചോ...." എന്നുപറഞ്ഞു ജീപ്പിന്റെ പിറകിലേക്  സൈക്കിള്‍ എടുതിട്ടുകൊണ്ട് ജീപ്പും എടുത്തുകൊണ്ട് പോയി...
കുട്ടേട്ടനും കൂട്ടുകാരും പരസ്പരം നോക്കി പെരുവഴിയില്‍ ....പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് നടക്കാന്‍ തുടങ്ങി..കിലോ മീറ്ററുകള്‍ .ഒന്ന് രണ്ടു..മൂന്നു...നാല്..അഞ്ച് ...ആറ്....പോലീസ് സ്റ്റേഷന്‍ എത്തി...അപ്പൊ കുട്ടേട്ടന് സംശയം ഇപ്പൊ നമ്മള്‍ ചെന്നാല്‍ പോലീസ് കാര്‍ വല്ലതും ചെയ്യുമോ...??ശ്യാമും സുനിലും ആലോചിച്ചു മണ്ടതരമാനെങ്കിലും കുട്ടേട്ടന്‍  പറയുന്നതില്‍ കാര്യം ഉണ്ട്...രാവിലെ സൈക്കിള്‍ വാങ്ങിയാല്‍ മതിയെന്ന് തീരുമാനമായി...മൂന്നുപേരും വീട്ടിലേക് പോയി.....
പിറ്റേന്ന് സ്ഥലത്തെ ഒരു ലോകല്‍ നേതാവിനെയുംകൊണ്ട് മൂന്നുപേരും നേരെ സ്റ്റെഷനിലെക്ക്...നേതാവ് നേരെ ശഷിസാറിന്റെ മുറിയിലേക്ക് കയറി....കുറച്ചു സമയം കഴിഞ്ഞു പുറത്തേക് വന്നു..
"കുഴപ്പമൊന്നുമില്ല പേടിക്കണ്ട ഇന്നലെ രാത്രിതന്നെ വന്നാല്‍ സൈക്കിള്‍ കൊണ്ടുപോകാമായിരുന്നു എന്നാ സാര്‍ പറഞ്ഞത്." നേതാവ് സ്റ്റേഷന് പുറത്തേക് പോയി...ശ്യാമും സുനിലും ദേഷ്യത്തോടെ കുട്ടേട്ടനെ നോക്കി...
.ശശിസാര്‍ മുറിക് പുറത്തേക് വന്നു...
"ആഹാ മൂന്നുപേരും ഉണ്ടല്ലോ ...നിന്നോടൊക്കെ ഇന്നലെ രാത്രി തന്നെ വന്നു സൈക്കിള്‍ എടുക്കണം എന്ന് പറഞ്ഞതല്ലേ..???"
ശ്യാമും സുനിലും എന്തെങ്കിലും പറയും മുന്‍പേ കുട്ടേട്ടന്റെ കമന്റ്‌ വന്നു...
"ഞങ്ങള്‍ ഇന്നലെ വന്നാരുന്നു സാറെ...വന്നപ്പോ സ്റ്റേഷന്‍ അടച്ചുപോയി....""
"ഫ കഴുവര്ട മോനെ ....കേരളത്തില്‍ ഇതു സ്റ്റെഷനടാ രാത്രി അടക്കുന്നത്....$$@^@#*@^$&^@#$^@#!)(#&_@*#"
സ്റ്റേഷന്‍ ഒന്ന് കുലുങ്ങി...!!!!
കുട്ടേട്ടനും കൂട്ടുകാരും സ്റ്റേഷന് പുറത്തേക്...കൂടെ ഒടിഞ്ഞു തൂങ്ങിയ ശ്യാമിന്റെ സൈക്കിളും...
പരസ്പരം നോക്കാന്‍ മൂന്നുപേര്‍ക്കും പറ്റുന്നില്ല...തല താഴ്ത്തിക്കൊണ്ട് മൂന്നുപേരും നടന്നു നീങ്ങി...ശ്യാം തന്റെ ഒടിഞ്ഞ സൈക്കിളിനെ നോക്കി തെങ്ങുന്നുന്ദ്.രൂഭാ അഞ്ഞൂറ് ഞാന്‍ എണ്ണിക്കൊടുത്തു വാങ്ങിയ എന്‍റെ സൈക്കിള്‍ ...ഇതിനാണോ ഈശ്വരാ വീട്ടില്‍ പട്ടിണി സമരം കിടന്നു ഞാന്‍ ഈ സൈക്കിള്‍ വാങ്ങിപ്പിച്ചത്...
സുനില്‍ ...മുതുകത്തു കിട്ടിയത്തിന്റെ വേദന മറന്നു ...അണയില്‍ ഇളകി ആടിക്കൊണ്ടിരുന്ന പല്ല് പറിഞ്ഞു കിട്ടിയ സന്തോഷത്തിലും..!!!

കുട്ടേട്ടന്‍ ....ശശി സാറിന്റെ കൈത്തടം പതിഞ്ഞ ഇടാതെ കവിള്‍ തടവിക്കൊണ്ട്  വീണ്ടും ചിന്തിക്കുന്നു...".അതെന്താ രാത്രിയില്‍ പോലീസ് സ്റ്റേഷന്‍ അടക്കാതത്..???.."

2 comments:

  1. Sherikum ithil anmakadhamsham undo???

    ReplyDelete
  2. അതെന്താ കേരളത്തില്‍ രാത്രിയില്‍ പോലീസ് സ്റ്റേഷന്‍ അടക്കാതത്..???

    ReplyDelete