Wednesday, January 4, 2012

"ശങ്കരനും ഉറുമ്പുകളും.."

"കഷ്ടം മാങ്ങയൊക്കെ വെറുതെ വാവല് ചപ്പി പോകുആണല്ലോ..."
വീട്ടു മുറ്റത്ത് വീണു കിടക്കുന്ന വാവല്‍ പാതി തിന്ന മാങ്ങകള്‍ നോക്കിക്കൊണ്ട് മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍  നിന്ന് ആരോടെന്നില്ലാതെ പറയുകയാണ്‌ രാമേട്ടന്‍ ....ഒരു റിട്ടയേര്‍ഡു വില്ലേജ് ഓഫീസ്സര്‍ ....
"നിന്ന് പിറ് പിറുക്കാതെ ഒരു തോട്ടി ഉണ്ടാക്കി  മാങ്ങ പറിക്കാന്‍ നോക്ക് മനുഷ്യാ..." 
തൊട്ടു പുറകില്‍ നിന്നാണ് ശബ്ദം ശാന്ത ചേട്ടത്തി .....രാമേട്ടന്‍റെ സഹദര്‍മ്മിനി ..
"ഓ തോട്ടി ഒന്നും എത്തുമെന്ന് തോന്നുന്നില്ലെടി..."സ്വത സിദ്ധമായ അലസതയില്‍ രാമേട്ടന്‍... 
"പിന്നെ ഇനി ഇപ്പൊ എന്നാ ചെയ്യും...ഒരു പണി ചെയ് നിങ്ങള്‍ മാവിലോട്ടു കേറ്...." ശാന്തെട്ടത്തി ഒരു പോം വഴി നിര്‍ദേശിച്ചു..."പറിച്ചിട്ടു തന്നാല്‍ മാങ്ങച്ചമ്മന്തിയോ അച്ചാറോ ഉണ്ടാക്കാം..."
മാങ്ങാ ചമ്മന്തി എന്ന് കേട്ടപ്പോ തന്നെ രാമേട്ടന്റെ വായില്‍ ഒരു കപ്പലോടിക്കാനുള്ള വെള്ളം ...
രാമേട്ടന്‍ മാവിന്റെ മുകളിലേക്ക് ഒന്ന് നോക്കി....തല കറങ്ങുന്നു...മുകളിലെത്താന്‍ ഓട്ടോ പിടിച്ചു പോകേണ്ടി വരും ....
രാമേട്ടന്‍ തന്റെ കുടവയര്‍ തടവിക്കൊണ്ട് ....." ഭയങ്കര പോക്കവാടീ ....ഒരു പണി ചെയ്യാം നമുക്കാ ശങ്കരനെ വിളിക്കാം     ...അവനാകുമ്പോ ഇത്തരം പണി ചെയ്തു നല്ല ശീലമാ.."
"ങാ നിങ്ങള്‍ എന്നാ വേണേലും ചെയ് ....എന്താണെങ്കിലും മാങ്ങ പറിച്ചു കിട്ടിയാല്‍ മതി...."ശാന്തെട്ടത്തി അകത്തേക്ക്...
ഈ സംഭാഷനങ്ങള്‍ക്കൊക്കെ സാക്ഷിയായി ഇളം കാറ്റില്‍ മാങ്ങാ കുലകള്‍ ആടിക്കളിക്കുന്നു....
രാമേട്ടന്‍ വൈകിട്ട് കഴിക്കാന്‍ പോകുന്ന മാങ്ങാ ചമ്മന്തിയെക്കുരിച്ചുള്ള മധുര സ്വപ്നത്തിലും..
ശങ്കരനെ വിളിക്കാന്‍ ആളെ വിട്ടു....
ശങ്കരന്‍ ...നാല്‍പ്പതു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഒരു പരോപകാരി...നാട്ടിലെ എന്ത് ആവശ്യത്തിനും ശങ്കരന്‍ വേണം...എല്ലായിടത്തും ശങ്കരന്റെ കയ്യും കണ്ണും എത്തും....നാട്ടിലെ കല്യാണം,നിശ്ചയം,മരണം,പുലകുളി അടിയന്തിരം എല്ലാ സ്ഥലത്തും ശങ്കരന്‍റെ സേവനം പകരം വെക്കാന്‍ ഇല്ലാത്തതാണ്...പ്രതേകിച് ജോലികള്‍ ഒന്നും ഇല്ല,,,,ആരെന്ത് ജോലി കൊടുത്താലും ചെയ്യും....വിറകു കീറല്‍ ...മുതല്‍ കക്കൂസ് കോരല്‍ വരെ ഉള്ള സര്‍വ ജോലികളും ശങ്കരന്‍ ചെയ്യും ...ആരെകിലും എന്തെങ്കിലും കൊടുത്താല്‍ വാങ്ങും...ഒന്നും ചോദിച്ചു വാങ്ങുന്ന ശീലം ശങ്കരനില്ല...നാട്ടുകാരുടെ കണ്ണിലുന്നിയാണ് ശങ്കരന്‍ ....അഴുക്കു പിടിച്ച ഒരു പോലീസ്റെര്‍ കൈലിമുണ്ട് മാത്രമാണ് ശങ്കരന്‍റെ സ്ഥിരം വേഷം ....ഉടുപ്പിട്ട് ശീലം ഇല്ല...ആരെങ്കിലും വാങ്ങിക്കൊടുതാലും സ്നേഹ പൂര്‍വ്വം അത് നിരസിക്കും നമ്മുടെ ശങ്കരേട്ടന്‍ ....
ശങ്കരന്‍ എഞ്ചിനീയര്‍ മോഹനന്റെ വീട്ടില്‍ വിറകു കീറിക്കൊണ്ട് നില്‍ക്കുമ്പോഴാണ് ഒരു പയ്യന്‍ വന്നു രാമേട്ടന്റെ വീട്ടിലേക് ചെല്ലാന്‍ പറഞ്ഞത്...വിറക് വേഗം കീറിതീര്ത് ശങ്കരന്‍ രാമേട്ടന്‍റെ വീട്ടിലേക് വെച്ചു പിടിച്ചു...അവിടെ ചെന്നപ്പോഴൊക്കെ ശങ്കരന് വയറു നിറച്ചു ചോറ് കിട്ടിയിട്ടുണ്ട് ...സ്നേഹ നിധിയായ രാമേട്ടന്‍ കഴിപ്പിക്കാതെ ശങ്കരനെ വിട്ടിട്ടില്ല...
ശങ്കരന്‍ ചെല്ലുമ്പോള്‍ മാവിന്‍ ചുവട്ടിലെ കിണറിന്റെ അടുത്ത് തന്നെ ഉണ്ട് രാമേട്ടന്‍ ....
ശങ്കരന്‍ വന്ന പാടെ രാമേട്ടന്‍ കാര്യം അവതരിപ്പിച്ചു...
ഉടുത്തിരുന്ന മുണ്ടിന്റെ തുംബെടുത് താറു പാച്ചി ശങ്കരന്‍ മാവില്‍ കയറാന്‍ റെഡി .....അതാണ്‌ ശങ്കരന്‍റെ പതിവ് ..മാവിലോ മരത്തിലോ കയറാന്‍ മുണ്ട് അങ്ങനെ ഉണ്ടുക്കുന്നതാണ് ശീലം...അതിന്റെ പിന്നില്‍ വേറൊരു രഹസ്യം കൂടി ഉണ്ട്...
ശാന്തെടതി അടുക്കളയില്‍ ജോലിയില്‍ ....ശങ്കരന്‍ വന്നത് ശാന്തെടതി അറിഞ്ഞു...."വിളഞ്ഞതുനോക്കി പറിക്കണേ ശങ്കരാ..."അടുക്കളയില്‍ നിന്നും ശാന്തെടതി വിളിച്ചു പറഞ്ഞു...
ശങ്കരന്‍ മേയ് വഴക്കം വന്ന അഭ്യാസിയെപ്പോലെ മാവിലേക്ക്....രാമേട്ടന്‍ ശങ്കരന് നിര്‍ദേശങ്ങള്‍ കൊടുത്തുകൊണ്ട് മാവിന്‍ ചുവട്ടിലെ കിണറിന്റെ അടുതുതന്നെ ഉണ്ട്....അടുത്തുള്ള വീട്ടുകാരും ശങ്കരന്‍റെ ആ കയറ്റം അങ്ങനെ നോക്കി നിന്ന്...അത്രക് മനോഹരമാണ് ശങ്കരന്‍റെ മാവില്‍ കയറ്റം...
മുകളിലെത്തിയ ശങ്കരന്‍ മാങ്ങകള്‍ ഓരോന്നായി പറിച്ചു താഴേക്കു ഇടാന്‍ തുടങ്ങി...
"ആ കിഴക്കേ കൊമ്പിലെ പറിക്കണ്ട ശങ്കരാ ആ കൊമ്പില്‍ നറെ കടിയന്‍ ഉറുമ്ബാ..."
രാമേട്ടന്‍ ശങ്കരന് നിര്‍ദേശം കൊടുത്തു...
അതൊന്നും കാര്യമാക്കാതെ ശങ്കരന്‍ മാങ്ങ പറിചിട്ടുകൊണ്ടിരുന്നു ...രാമേട്ടന്‍ അങ്ങനെയാണ് ഓരോന്നേ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും....
ശങ്കരന്‍ മാവിന്റെ കിഴക്കേ കൊമ്ബിലേക്.....
രാമേട്ടന്‍ പറഞ്ഞത് സത്യം തന്നെ നറെ കടിയന്‍ ഉറുംബ്.....അവര്‍ ശങ്കരനെ ആക്രമിക്കാന്‍ തുടങ്ങി....നെഞ്ചത്തും ..മുഖത്തും കാലിലും തുടയിലും ഒക്കെ...ശങ്കരന്‍ ഓരോന്നിനെയും തൂതെരിയാന്‍ തുടങ്ങി....രെക്ഷയില്ല ഉറുമ്പുകള്‍ പൂര്വാദികം ശക്തിയോടെ ആക്രമം തുടങ്ങി...
പ്രത്യേക രീതിയില്‍ ശബ്ദം ഉണ്ടാക്കി ശങ്കരന്‍ ഉറുംബിനെ തൂതെറിയുന്നു....
രാമേട്ടന്‍ താഴെ നിന്നും എന്തൊക്കെയോ പറയുന്നുണ്ട് ....
.ആ ബഹളത്തില്‍ ശങ്കരന്‍റെ ഉടുമുണ്ടിതാ താഴേക്കു...
പരിപൂര്‍ണ നഗ്നനായി ശങ്കരന്‍ മാവിന്‍ മുകളില്‍...
രാമേട്ടന്‍ ഹെന്റമ്മേ..എന്ന് അറിയാതെ വിളിച്ചുപോയി....വായുവില്‍ പാറിപ്പറന്നു ശങ്കരന്‍റെ മുണ്ട് രാമേട്ടന്‍റെ മുന്‍പില്‍ വീണു....
ഇതൊന്നും ശ്രേധിക്കാതെ ഉറുംബിനെ തൂതെറിയുകയാണ് ശങ്കരന്‍ .....
തൊട്ടടുത്ത വീടുകളില്‍ നിന്നും എന്തൊക്കെയോ അപ ശബ്ദങ്ങള്‍....
ബഹളം കേട്ട് ശാന്തെടതി പുറത്തേക്കു ഓടിവന്നു...
"കേറിപ്പോടീ അകത്തു..." എന്ന് രാമേട്ടന്‍ പറയും മുന്പ് ശാന്തെടതി മാവിന്റെ മുകളിലേക് നോക്കി....
ബ്ധും ......
ഒന്നേ നോക്കിയുള്ളൂ ചക്ക വെട്ടിയിട്ടതുപോലെ ശാന്തെടതി ബോധം കേട്ട് താഴെ...
ശാന്തെടതിയെ എടുക്കണോ ശങ്കരന് മുണ്ട് കൊടുക്കണോ എന്ന ആത്മ സന്ഖര്ഷത്തിനു അവസാനം രാമേട്ടന്‍ മുണ്ടെടുത് മാവിന്റെ മുകളിക്ക്‌ എറിഞ്ഞു കൊടുത്തതും നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു...

രമേട്ടന്റെയോ ശങ്കരന്റെയോ നാട്ടുകാരുടെയോ കഷ്ടകാലം മുണ്ട് മുകളിക്ക്കുള്ള വഴിയില്‍ ഇടക്കൊരു ചില്ലയില്‍ ഉടക്കില്‍ കിടക്കുന്നു....

അപ്പോഴേക്കും കടിച്ച ഉരുംബുകലെയൊക്കെ തൂത്തെറിഞ്ഞു ശങ്കരന്‍ താഴേക്ക് നോക്കി ....തന്റെ മുണ്ടതാ താഴെ ഒരു ചില്ലയില്‍ ആടിക്കളിക്കുന്നു...
നാണത്തോടെ അവന്‍ രാമേട്ടനെ നോക്കി ഒരു പുഞ്ചിരി....
..ഹി ...
........ഹി..
..........
....
രാത്രി മാങ്ങ ചമ്മന്തി കൂട്ടി കഞ്ഞി കുടിക്കുമ്പോള്‍ .....ചമ്മന്തിയില്‍ കടിയന്‍ ഉറുമ്പ് നുരക്കുന്നതായി രാമേട്ടന് തോന്നി....

No comments:

Post a Comment